നാം നമ്മുടെ ജീവിതം നയിക്കുമ്പോൾ, നാമെല്ലാവരും രോഗവും, വാർദ്ധക്യവും, ആത്യന്തികമായ മരണവും അനുഭവിക്കും. നാം മരിക്കുമ്പോൾ യാതൊന്നും അവശേഷിക്കുന്നില്ല. ഏറ്റവും വിജയകരമായ ആളുകൾ ഒരു പൈതൃകസ്വത്ത് പിന്നിൽ വിട്ടേച്ചുപോകുമെങ്കിലും, അവർ ജീവിച്ചിരിക്കുന്നില്ലെങ്കിൽ അവർക്കെന്താണുള്ളത്? ഈ ഘട്ടത്തിൽ നേടിയതും ശേഖരിച്ചുവച്ചതുമായ സകലവും മായയാണ്. മനുഷ്യജീവിതം ആശയയ്ക്കു വകയില്ലാത്തതാണെന്ന് നാം ഉപസംഹരിക്കേണ്ടിവരും, എന്നിട്ടും നാമെല്ലാവരും ഇപ്പോഴും പ്രത്യാശയ്ക്കുവേണ്ടി നോക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ പ്രത്യാശ വച്ചുകൊള്ളുവാൻ കഴിയുന്ന ഒരു വ്യക്തി, എല്ലാ യോഗ്യതയും പരീക്ഷയും ജയിച്ചവനും, ശാശ്വതമായി സുരക്ഷിതനുമായ ഒരുവൻ, ഉണ്ട് - അതു ദൈവമാണ്. ദൈവത്തിന് നിങ്ങളുടെ പ്രത്യാശയായിരിക്കുവാൻ എങ്ങനെ കഴിയുമെന്ന് കണ്ടെത്തുക.