വിജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കുവാൻ ആവശ്യമായ 7 അനുഭവങ്ങൾ

വിജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കുവാൻ ആവശ്യമായ 7 അനുഭവങ്ങൾ

വിജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കുവാൻ നമ്മെ സഹായിക്കുന്ന സൗജന്യക്രിസ്തീയ പുസ്തകങ്ങളുടെ പരമ്പരയിൽ കാണുന്ന 7 അനുഭവങ്ങൾ ഇവയാണ്. ഈ പട്ടിക സമഗ്രമല്ലെങ്കിലും  ക്രിസ്തീയ അനുഭവങ്ങളിലേക്ക് നിങ്ങളെ കൊണ്ടുവരാൻ കഴിയുന്ന ചില അനുഭവങ്ങൾ ഇത് കാണിക്കുന്നു. ക്രൂശിൽ ക്രിസ്തു സാത്താനെതിരെ വിജയം നേടി, വിജയികളായിരിക്കാനുള്ള നമ്മുടെ വഴി ക്രിസ്തുവിന്റെ വിജയം നിലനിർത്തുക എന്നതാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ക്രിസ്തുവിന്റെ വിജയം നിലനിർത്തുവാൻ സഹായിക്കുന്ന നിരവധി വിഷയങ്ങൾ ഞങ്ങളുടെ പുസ്തക പരമ്പരയിലുണ്ട്.

  1. നാം ദൈവത്തിന്റെ ഉദ്ദേശ്യം അറിയുകയും അതിനനുസരിച്ച് ഒരു ജീവിതം നയിക്കുകയും വേണം, അപ്പോൾ നമുക്ക് വിജയികളാണെന്ന തോന്നൽ ഉണ്ടാകും. നമ്മുടെ പുസ്തക പരമ്പര ബൈബിളിലെ ദൈവത്തിന്റെ ഉദ്ദേശ്യത്തെയും അവന്റെ ഉദ്ദേശ്യത്തിനനുസരിച്ച് ജീവിക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങളെയും വെളിപ്പെടുത്തുന്നു.
  2. ക്രിസ്തുവിന്റെ വിലയേറിയ രക്തത്താൽ നാം ജയിക്കുന്നു. ഇത് നമ്മുടെ പുസ്തക പരമ്പരയിലുടനീളം  ഉൾക്കൊള്ളുന്നു, ഒന്നാമത്  "ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാന മൂലകങ്ങൾ" വാല്യം 1-ലെ "ക്രിസ്തുവിന്റെ വിലയേറിയ രക്തം" എന്ന മൂന്നാമത്തെ അധ്യായത്തിലും, പിന്നീട് "സർവ്വവും ഉൾക്കൊള്ളുന്ന ക്രിസ്തു" എന്ന പുസ്തകത്തിലും, ഒടുവിൽ "മഹത്വപൂർണ്ണമായ സഭ" എന്ന പുസ്തകത്തിലും.

    കുഞ്ഞാടിന്റെ രക്തം ഹേതുവായി അവർ അവനെ ജയിച്ചു ... വെളി. 12: 11
  1. നാം വിശ്വാസംകൊണ്ട് നിറഞ്ഞവരായിരിക്കേണ്ടതിന് ക്രിസ്തുവിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും അനുഭവവും നമുക്ക് ഉണ്ടായിരിക്കണം.

    നമുക്ക് യോശുവയുടെയും കാലേബിന്റെയും മാതൃക പിന്തുടരാം. അവർക്ക് വിശ്വാസംകൊണ്ട് നിറഞ്ഞ ഹൃദയമുണ്ടായിരുന്നു. "നാം ചെന്ന് അത് കൈവശമാക്കുക; അതിനെ ജയിക്കുവാൻ നമുക്കു കഴിയും" എന്ന് ജനത്തോട് പറയുവാൻ അവർക്കു കഴിഞ്ഞു (സംഖ്യ. 13:30). - സർവ്വവും ഉൾക്കൊള്ളുന്ന ക്രിസ്തു, അദ്ധ്യായം 13

  1. വിജയകരമായ ഒരു ജീവിതം അടിസ്ഥാനപ്പെട്ടിരിക്കുന്നത് നാം വീണ്ടുംജനനത്തിൽ എന്തു സ്വീകരിച്ചു എന്നതിലാണ്. വീണ്ടുംജനനത്തിലൂടെ, വളരുകയും പക്വത പ്രാപിക്കുകയും ചെയ്ത് വിജയകരമായ ജീവിതം നയിക്കാൻ നമുക്കാവശ്യമായതെല്ലാം ഉണ്ട്.

    വീണ്ടുംജനനത്തിലൂടെ നമുക്ക് ഒരു പുതിയ ഹൃദയവും പുതിയ ആത്മാവും ലഭിക്കുന്നു. വീണ്ടുംജനനത്തിലൂടെ നാം പരിശുദ്ധാത്മാവിനെയും, ക്രിസ്തുവിനെയും, ദൈവത്തെത്തന്നെയും കൂടുതലായി നേടുന്നു. ഇവ നമുക്ക് യഥാർഥത്തിൽ പര്യാപ്തമാണ് - നമ്മെ വിശുദ്ധരും ആത്മീയരുമാക്കുവാൻ പര്യാപ്തവും,  നമ്മെ ജയശാലികളും അതിജീവിക്കുന്നവരുമാക്കുവാൻ പര്യാപ്തവും, നമ്മെ ജീവനിൽ വളർത്താനും പക്വതപ്പെടുത്താനും പര്യാപ്തവും ആണ് - ജീവന്റെ പരിജ്ഞാനം, അദ്ധ്യായം 4

  1. വിജയകരമായ ഒരു ജീവിതം നയിക്കുവാൻ നമ്മുടെ മനുഷ്യാത്മാവിലേക്ക് എങ്ങനെ തിരിയണമെന്ന് നാം പഠിക്കണം.

    പ്രയാസകരമായ ഒരു സാഹചര്യത്തെ സഹിക്കുവാൻ നിങ്ങൾക്ക് കഴിയാതിരിക്കുമ്പോഴും, അടിച്ചമർത്തൽ നിങ്ങളുടെ ശക്തിക്ക് അതീതമായിരിക്കുമ്പോഴും, നിങ്ങളുടെ ആത്മാവിലേക്കു തിരിഞ്ഞ് യേശുവിലേക്ക് നോക്കുക. അതിജീവിക്കുകയും വിജയികളായിരിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾ അതിന്റെ ഏറ്റവും മുകളിലേക്ക് ഉയരും. സകലവും നിങ്ങളുടെ കാൽക്കീഴിലായിരിക്കും. - ദൈവത്തിന്റെ ‌വ്യവസ്ഥ, അദ്ധ്യായം 11

  1. നമ്മുടെ മനസ്സിനെ ആത്മാവിൽ ഉറപ്പിക്കുവാൻ നാം ഓർക്കണം, ഇതാണ് വിജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കാനുള്ള പ്രായോഗിക മാർഗ്ഗം. നമ്മുടെ മനസ്സ് നമ്മുടെ ആത്മാവിന്റെ പ്രധാന ഭാഗമാണ്, അത് നമ്മുടെ ജീവിതത്തെ നയിക്കുന്നു - നമ്മുടെ ജീവിതത്തിന്റെ തീരുമാനം നാം നമ്മുടെ മനസ്സിനെ എവിടെ ഉറപ്പിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു.

    ജഡത്തിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് മരണവും, എന്നാൽ ആത്മാവിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് ജീവനും സമാധാനവും ആണ്. റോമ. 8: 6

    നാം യോഹന്നാൻ 3:16 മാത്രം ഓർമ്മിക്കുകയും റോമർ 8:6 മറക്കുകയും ചെയ്യുന്നുവെങ്കിൽ, നാം ദരിദ്രമായി രക്ഷിക്കപ്പെട്ട ഒരു ക്രിസ്ത്യാനിയാണ്; നമുക്കൊരിക്കലും വിജയിയായ ഒരു ക്രിസ്ത്യാനിയായിരിക്കുവാൻ കഴിയില്ല. നിത്യജീവൻ പ്രാപിക്കുവാൻ യോഹന്നാൻ 3:16 പര്യാപ്തമാണെങ്കിലും, എങ്ങനെ ജയിക്കുന്ന ഒരു ക്രിസ്ത്യാനിയായിരിക്കാമെന്ന് റോമർ 8:6 ആണ് ചൂണ്ടിക്കാണിക്കുന്നത്. - ദൈവത്തിന്റെ ‌വ്യവസ്ഥ, അദ്ധ്യായം 17

  1. ദൈവത്തിന്റെ ഉദ്ദേശ്യത്തിലുള്ള സഭയെയും സഭയുടെ പങ്കിനെയും നാം അറിയേണ്ടത് ആവശ്യമാണ്. വിജയം കേവലം ഒരു വ്യക്തിഗത കാര്യമല്ല; അത് ആത്യന്തികമായി സഭയാൽ നിറവേറ്റപ്പെടുന്നു. ഇത് കാണുന്നത് നമ്മെ അനുഭവത്തിലേക്ക് നയിക്കും.

    അവന്റെ ലക്ഷ്യം വിജയിയായ ഒരു ക്രിസ്തുവും വിജയിയായ ഒരു സഭയും, അതായത്, പിശാചിന്റെ പ്രവർത്തനത്തെ ജയിച്ച ഒരു ക്രിസ്തുവും പിശാചിന്റെ പ്രവർത്തനത്തെ മറിച്ചുകളഞ്ഞ ഒരു സഭയും, ഉണ്ടായിരിക്കുക എന്നതാണ് - മഹത്വപൂർണ്ണമായ  സഭ, അദ്ധ്യായം 2

അവസാനമായി, “വിശ്വാസത്തിൽ നാളെ ഇല്ല; അത് എല്ലായ്പ്പോഴും ഇന്നാണ്. ” വിജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കുന്നത് ഇന്നത്തെ കാര്യമാണ്, അതിനാൽ നിങ്ങൾ ഇന്ന് എന്താണ് ചെയ്യാൻ പോകുന്നത്? ഈ പുസ്തകങ്ങളുടെ പരമ്പര ആവശ്യപ്പെടുവാനും വായിക്കുവാനും ഞങ്ങൾ നിർദ്ദേശിക്കുന്നു. https://www.rhemabooks.org/ml/order-free-books/

*All quotes Copyright © by Living Stream Ministry.


മറ്റുള്ളവരുമായി പങ്കുവെയ്ക്കുക