സമാധാനവും സുരക്ഷിതത്വവും
“അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ....അവർക്ക് പെട്ടെന്ന് നാശം വന്നു ഭവിക്കും” (1 തെസ്സ. 5:3).
രൂപകല്പനയനുസരിച്ച് മനുഷ്യസമൂഹം നമുക്ക് സമാധാനവും സുരക്ഷിതത്വവും നല്കുവാനുള്ളവരാണ്. സമാധാനവും സുരക്ഷിതത്വവും ഇല്ലാതെ, നമ്മുടെ ജീവിതങ്ങൾ ഭയത്തിലും സംശയത്തിലും ചിലവഴിക്കപ്പെടുന്നു. നമ്മുടെ ഭരണകൂടം നമ്മുടെ ഭദ്രത ഉറപ്പുവരുത്തുവാൻ ചുമതലപ്പെട്ടതാണ്; നമ്മുടെ ആശുപത്രികളും ചികിത്സാലയങ്ങളും നമ്മുടെ ആരോഗ്യവും ശാരീരിക ക്ഷേമവും നിലനിർത്തുവാൻ ഇച്ഛിക്കുന്നു, നമ്മുടെ ബാങ്കുകളും മാറ്റു സാമ്പത്തിക സ്ഥാപനങ്ങളും നമ്മുടെ നിക്ഷേപങ്ങളുടെ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ആത്യന്തികമായി, നമ്മുടെ സാമ്പത്തിക സ്ഥാപനങ്ങളും, നമ്മുടെ ഭരണകൂടവും, നമ്മുടെ ആരോഗ്യ പരിപാലന സമ്പ്രദായവും, നാം ആശ്രയിക്കുന്ന മറ്റനേകം കാര്യങ്ങളും വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വത്തെ വാസ്തവത്തിൽ നമുക്ക് എത്രത്തോളം ആശ്രയിക്കുവാൻ കഴിയും?
പര്യാപ്തമാംവണ്ണമുള്ള സൂക്ഷ്മപരിശോധനയ്ക്കും ചിന്തിക്കത്തക്ക പരിഗണനയ്ക്കും കീഴിൽ വയ്ക്കുമ്പോൾ, നാം വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന യാതൊന്നിനും ഏതൊരുവനും തികഞ്ഞ സമാധാനവും സുരക്ഷിതത്വവും നല്കുവാൻ കഴിയുകയില്ല എന്നു നാം തിരിച്ചറിയുന്നു. യുദ്ധവും, ദാരിദ്ര്യവും, രോഗവും, കുറ്റകൃത്യവും, അനീതിയും മൂലം പകർച്ചവ്യാധി പിടിച്ചിരിക്കുന്ന ലോകത്തിൽ, നമുക്കു നിത്യമായ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുവാൻ മനുഷ്യ സമൂഹത്തിലെ യാതൊന്നിനും കഴിയുകയില്ല. ബൈബിൾപോലും നമ്മോടു പറയുന്നത്, “അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ.... അവർക്ക് പെട്ടെന്ന് നാശം വന്നു ഭവിക്കും” എന്നാണ് (1 തെസ്സലൊനീക്യർ 5:3).
ദൈവവചനമനുസരിച്ച്, യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും യേശുക്രിസ്തുവിലും അവന്റെ നിത്യജീവനിലും മാത്രമേ കണ്ടെത്തുവാൻ കഴിയുകയുള്ളൂ. അവനിലേക്കു വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം തന്റെ ഏകജാതനായ പുത്രനെ നല്കി എന്ന് യോഹന്നാൻ 3:16-ൽ നാം കാണുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന നിത്യജീവൻ സൃഷ്ടിക്കപ്പെടാത്ത ജീവനായ ദിവ്യജീവനാണ്; അത് കാലത്തെ സംബന്ധിച്ചിടത്തോളം ശാശ്വതവും, സ്വഭാവത്തിൽ നിത്യവും ദിവ്യവും ആണ്. ഈ ജീവൻ ദൈവം തന്നെയും, അവന്റെ ജീവൻ നശിപ്പിക്കപ്പെടുവാൻ കഴിയാത്തതും ആണ് (യോഹന്നാൻ 14:6). മറ്റൊന്നുംതന്നെ ദൈവത്തെക്കാൾ കൂടുതൽ നിത്യമായ സുരക്ഷിതത്വമല്ല.
നമ്മുടെ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനോടു ബന്ധപ്പെട്ട സകല പ്രശ്നങ്ങളും ആത്യന്തികമായി ക്രിസ്തുവിൽ മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂ. രോഗത്തിലും രോഗസംക്രമണത്തിലും നിന്നും, പൊളിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമ്പദ്|വ്യവസ്ഥയിൽനിന്നും, മോഷ്ടിക്കുകയും, കൊല്ലുകയും, നശിപ്പിക്കുകയും ചെയ്യുന്ന കുറ്റവാളികളിൽനിന്നും തീവ്രവാദികളിൽനിന്നും, ഇങ്ങനെ നിരവധി സ്രോതസ്സുകളിൽനിന്നുള്ള ഭീഷണിയിൻകീഴിൽ ലോകം ആയിരിക്കുമ്പോൾ, നമുക്ക് ക്രിസ്തുവിന്റെ ജീവൻ ഉണ്ടായിരിക്കേണ്ടതിന്, അത് സമൃദ്ധിയായി ഉണ്ടായിരിക്കേണ്ടതിന്, ക്രിസ്തു വന്നു (യോഹന്നാൻ 10:10). ക്രിസ്തു നമ്മുടെ സുരക്ഷിതത്വം മാത്രമല്ല, പ്രത്യുത അവൻ നമ്മുടെ സമാധാനവും ആണ്. “സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചു പോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്” (യോഹന്നാൻ 14:27).
നിങ്ങളുടെ ഹൃദയം കലങ്ങിയിരിക്കുന്നുവെങ്കിൽ അവനിലേക്കു വിശ്വസിക്കുക (യോഹന്നാൻ 14:1). ദൈവത്തിന്റെ നിത്യജീവൻ എന്ന സുരക്ഷിതത്വം നിങ്ങൾക്കില്ലെങ്കിൽ ദൈവപുത്രന്റെ നാമത്തിലേക്കു വിശ്വസിക്കുകയും (1 യോഹന്നാൻ 5:13) അവന്റെ ജീവൻ നിങ്ങൾക്കു നല്കുവാനായി അവനോട് അപേക്ഷിക്കുകയും ചെയ്യുക. തുറന്നതും സത്യസന്ധവുമായ ഒരു ഹൃദയത്തോടെ അവന്റെ അടുക്കലേക്കു വന്ന് അവനോട് ഇങ്ങനെ പറയുക:
കർത്താവായ യേശുവേ, എനിക്ക് അങ്ങയെ ആവശ്യമാണ്. ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു. എന്നിലേക്കു വരേണമേ! ഇപ്പോൾത്തന്നെ അങ്ങയുടെ ജീവൻ എനിക്കു നല്കേണമേ. അങ്ങയുടെ സമാധാനംകൊണ്ട് എന്നെ നിറയ്ക്കേണമേ. എന്റെ യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും അങ്ങായിരിക്കുന്നതിനാൽ ഞാൻ അങ്ങേയ്ക്ക് നന്ദി അർപ്പിക്കുന്നു. കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
സൗജന്യ പുസ്തകങ്ങൾക്കായി സന്ദർശിക്കുക: