കൊറോണ മഹാവ്യാധിയെ (കോവിഡ്-19) നേരിടുവാന്‍ നാം എന്തു ചെയ്യണം

കൊറോണ മഹാവ്യാധിയെ (കോവിഡ്-19) നേരിടുവാന്‍ നാം എന്തു ചെയ്യണം

ഭൂമിയില്‍ ആകമാനം ഈയിടെയുണ്ടായ കൊറോണ മഹാവ്യാധിയുടെ പെട്ടെന്നുണ്ടായ അതിവ്യാപനം നമ്മെ എല്ലാവരെയും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബാധിച്ചിരിക്കുന്നു. അനേകരുടെയും പ്രതികരണം ആകുലചിന്തയും ഭയവും ആണ്. എന്നാല്‍ പ്രതികരിക്കു വാന്‍ വേറൊരു മാര്‍ഗമുണ്ട് – അത് ദൈവത്തെ അന്വേഷിക്കുക എന്ന താണ്!

കഠിനമായ സാംക്രമിക രോഗത്തില്‍ കാലം ജനത്തിന് “തങ്ങളെതന്നെ താഴ്ത്തുകയും പ്രാര്‍ഥിക്കുകയും എന്‍റെ മുഖം അന്വേഷിക്കുകയും (2 ദിന.7:14)” ചെയ്യുവാന്‍  പ്രത്യേകമായ ഒരു അവസരം നല്കുന്നു. “സമാധാനത്തിന്‍റെ ദൈവം” (1 തെസ്സ.5:23). സ്വര്‍ഗത്തില്‍ മാത്രം ആയിരിക്കു വാനല്ല ആഗ്രഹിക്കുന്നത്, പിന്നെയോ, നാം അവനെ കണ്ടെത്തണമെന്നും നമുക്ക് അവന്‍ സമാധാനം ആയിരിക്കണമെന്നും അവന്‍ ആഗ്രഹിക്കുന്നു. “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്;  ദൈവത്തില്‍ വിശ്വസിപ്പിന്‍ എന്നിലും വിശ്വസിപ്പിന്‍.” എന്ന് യേശു നമ്മോട് പറയുന്നു (യോഹ.14:1). നാം വിഷമിക്കരുത്. ആകുലചിന്തയിലും ഭയത്തിലും നാം ജീവിക്കേണ്ട തായ ആവശ്യമില്ല. വേറൊരു മാര്‍ഗമുണ്ട്. “കര്‍ത്താവ് സമീപസ്ഥനാണ്”.    (ഫിലി.4:5). എന്നാല്‍ ദൈവം സ്വര്‍ത്തിലാണെങ്കില്‍, അവന് എങ്ങനെ നമുക്ക് സമീപസ്ഥന്‍ ആയിരിക്കുവാന്‍ കഴിയും? നമ്മുടെ ജീവനും നമ്മുടെ സമാധാനവും ആയിരിക്കുവാന്‍ ദൈവം ചില പടികളിലൂടെ കടന്നുപോയി. അവന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി വരുകയും യേശു എന്നു പേരുള്ള ഒരു മനുഷ്യനായിത്തീരുവാനും നമ്മുടെ മനുഷ്യ സാഹചര്യം നേരിട്ട് അനുഭവമാക്കുവാനും 2000 വര്‍ഷം മുമ്പ് ജഡാവതാരം എടുക്കു കയും ചെയ്തു. നമ്മെ ബാധിക്കുന്നതായ പാപം എന്ന വിഷയത്താല്‍ കേടുഭവിക്കാത്തതായ മനുഷ്യജീവിതത്തിന് ഒരു മാതൃകയായി യേശു, പാപത്തിന്‍റെ പ്രധാന ഫലമായ മരണം എന്ന വിഷം ബാധിക്കാതെ, ഈ ഭൂമിയില്‍ തികഞ്ഞ ഒരു മനുഷ്യജീവിതം നയിച്ചു (യോഹ.1:1,14). യേശുവിനെപ്പോലെ വേറൊരു മനുഷ്യനും അനുലോമമായി മനുഷ്യചരി ത്രത്തെ സ്വാധീനിച്ചിട്ടില്ല. യേശു പോയിടത്തെല്ലാം അവനെ അന്വേഷിച്ച വര്‍ക്ക് അവന്‍ സമാധാനം നല്കി.

പിന്നീട് പാപവും മരണവും എന്ന പ്രശ്നം പരിഹരിക്കുവാന്‍ നമ്മുടെ പ്രതിപുരുഷനായി (യെശ.53:4-6) നമുക്കുവേണ്ടി മരിക്കുവാന്‍ യേശു ക്രൂശിലേക്കു പോയി. മരണം എന്ന വിഷത്തിന് ദിവ്യമറുമരുന്ന് ഉളവാക്കുവാന്‍ അവന് കഴിഞ്ഞു – അത് പാപത്തെയും മരണത്തെയും നീക്കിക്കളയുവാന്‍ നമ്മിലേക്കു പകര്‍ന്നു നല്കുവാനുള്ള നിത്യജീവന്‍ വിടുവിക്കുക എന്നതാണ്. പരിശുദ്ധനും നീതിമാനുമായ ദൈവവുമായി നമുക്ക് നിരപ്പു പ്രാപിക്കുവാന്‍ കഴിയേണ്ടതിന് അവന്‍ നമ്മുടെ പാപ ങ്ങള്‍ നമ്മോട് ക്ഷമിക്കുവാനും (എഫെ.2:13-14), നാം നശിച്ചുപോകാതെ അവനില്‍ വിശ്വസിക്കുന്നതുമൂലം നിത്യജീവന്‍ പ്രാപിക്കുവാനും അവന്‍ നമുക്കുവേണ്ടി മരിച്ചു (യോഹ.3:16). അവന്‍റെ മരണപുനരുത്ഥാനം മുഖാ ന്തരം നമുക്ക് ദൈവത്തോടും മറ്റുള്ളവരോടും സമാധാനമുള്ളവര്‍ ആയിരി ക്കാന്‍ കഴിയും. പിന്നീട്, അവന്‍റെ പുനരുത്ഥാനദിനം വൈകുന്നേരത്ത് അവന്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുകയും, “നിങ്ങള്‍ക്ക് സമാധാനം” എന്നു പറയുകയും, “പരിശുദ്ധാത്മാവിനെ പ്രാപിക്കുവിന്‍” എന്നു പറ ഞ്ഞുകൊണ്ട് അവരിലേക്ക് ഊതുകയും ചെയ്തു (യോഹ.20:21-22).

ഇപ്പോള്‍, ഇന്ന് വചനം നിങ്ങള്‍ക്ക് സമീപമാകുന്നു. അത് നിങ്ങളുടെ വായിലും നിങ്ങളുടെ ഹൃദയത്തിലും ഉണ്ട്. യേശുവിനെ കര്‍ത്താവ് എന്ന് നിങ്ങളുടെ വായ്കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവ രുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പ്പിച്ചുവെന്ന് നിങ്ങളുടെ ഹൃദയ ത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ രക്ഷിക്കപ്പെടും (റോമ.10:8-9). യേശുവിനെ നിങ്ങളുടെ സമാധാനമായി സ്വീകരിക്കുവാനും പാപത്തില്‍നിന്നും ഇരുളില്‍നിന്നും ഈ ലോകത്തിലെ മരണത്തില്‍നിന്നും രക്ഷിക്കപ്പെടുവാനുള്ളതായ ഒരു മാര്‍ഗം താഴെ കൊടുത്തിരിക്കുന്നതു പോലെ പ്രാര്‍ഥിക്കുക എന്നതാണ്.

കര്‍ത്താവായ യേശുവേ, ഞാന്‍ നിന്നിലേക്ക് വിശ്വസിക്കുന്നു! കര്‍ത്താവായ യേശുവേ, പാപത്തില്‍നിന്നും മരണത്തില്‍നിന്നും എന്നെ രക്ഷിക്കണമേ! കര്‍ത്താവായ യേശുവേ, എന്‍റെ ജീവനും എന്‍റെ സമാധാനവുമായി നിന്നെ സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹി ക്കുന്നു! കര്‍ത്താവായ യേശുവേ എന്നില്‍ വസിക്കുവാനായി എന്നി ലേക്ക് വന്നതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു!

യേശുവിനെ സ്വീകരിക്കുവാന്‍ നിങ്ങള്‍ പ്രാര്‍ഥിച്ചു കഴിഞ്ഞതിനു ശേഷം അവനുമായി നിങ്ങള്‍ക്ക് തുടര്‍ച്ചയായി കൂട്ടായ്മ ആചരിക്കുവാന്‍ കഴിയും. ദൈവവുമായി കൂട്ടായ്മ ആചരിക്കുക എന്നാല്‍ നിര്‍മ്മല മാര്‍ഗത്തില്‍ അവനുമായി സംഭാഷിക്കുക എന്നു മാത്രമാണ്. “ഒന്നിനെ ക്കുറിച്ചും വ്യാകുലപ്പെടരുത്. എല്ലാറ്റിലും പ്രാര്‍ഥനയാലും അപേക്ഷ യാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടെ ദൈവത്തെ അറിയിക്ക യത്രെ വേണ്ടത്” (ഫിലി.4:6). പ്രാര്‍ഥനയില്‍ അവനോട് അടുത്തു ചെല്ലുക. നിങ്ങളുടെ ആകുലചിന്തകള്‍ അവനോട് തുറന്നു പറയുകയും, അവന്‍ ആരാണ് എന്നതും അവന്‍ നമുക്കുവേണ്ടി എന്ത് ചെയ്തിട്ടുണ്ട് എന്നതും നിമിത്തം അവന് നന്ദി കരേറ്റുക. അങ്ങനെ ചെയ്തുകൊണ്ട്, അവന്‍റെ രക്ഷയിലേക്ക് നിങ്ങള്‍ക്ക് പ്രവേശിക്കാം;  അങ്ങനെ സകല മനുഷ്യരുടെയും ബുദ്ധിയെ കവിയുന്നതായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തനങ്ങളെയും ക്രിസ്തുയേശുവില്‍ കാക്കും (വാ.7).

ദൈവം ആരാണ് എന്നതിനെയും യേശുവില്‍ അവന്‍ നമുക്കുവേണ്ടി എന്തു ചെയ്തിരിക്കുന്നു എന്നതിനെയും സംബന്ധിച്ച് കൂടുതല്‍ പഠിക്കു വാന്‍ ഞങ്ങളുടെ വെബ്സൈറ്റിലെ ചില സൌജന്യ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു.

https://www.rhemabooks.org/ml/free-christian-books/


മറ്റുള്ളവരുമായി പങ്കുവെയ്ക്കുക