ലോകം എപ്പോള്‍ അവസാനിക്കും?

ലോകം എപ്പോള്‍ അവസാനിക്കും?

പകര്‍ച്ചവ്യാധി, ഭൂമികുലുക്കം, ചുഴലിക്കാറ്റ്/കൊടുങ്കാറ്റ് വെള്ളപ്പൊക്കം മുതലായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍, ലോകം എപ്പോള്‍ അവസാനിക്കു മെന്നോര്‍ത്ത് ജനം അമ്പരക്കുന്നു. ഇത് അവഗണിക്കാന്‍ കഴിയാത്തതായ ഗൌരവമേറിയ ഒരു ചോദ്യമാണ്. മരിക്കുവാന്‍ ഭയ മുള്ളതുകൊണ്ട് ചിലര്‍ ഈ ചോദ്യം ചോദിക്കുന്നു. മറ്റു ചിലര്‍ ന്യായ വിധിദിനത്തെ ഭയപ്പെടുന്നു. ദൈവം എത്രയും പെട്ടെന്ന് നാം ആയിരി ക്കുന്ന ഈ മ്ലേച്ഛമായ ദുരവസ്ഥയ്ക്ക് ഒരു അന്ത്യം വരുത്തുകയും, അങ്ങനെ മനുഷ്യന് സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുവാന്‍ അവന്‍റെ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും രാജ്യം കൊണ്ടുവരു കയും ചെയ്യുമെന്ന് വേറെ ചിലര്‍ അപ്പോഴും പ്രത്യാശിക്കുന്നു.

ഈ ചോദ്യത്തിന് ഉത്തരം നല്കുവാന്‍ യോഗ്യനായ ഏക അധികാര യായ ദൈവം, തന്‍റെ വിശ്വസ്തരായ പ്രവാചകന്മാരിലൂടെ സംസാരിക്കു കയും, അവന്‍റെ സംസാരം എഴുതപ്പെടുകയും, ബൈബിള്‍ എന്ന ഒരു പുസ്തകമായി, സംഗ്രഹിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട് (മത്താ.24:36). ഇവിടെ നാം വേദപുസ്തകത്തിനൊത്തവണ്ണം ഈ ചോദ്യത്തിന് ഉത്തരം നല്കുകയും ഇന്നത്തെ ലോകം എപ്രകാരം അവസാനിക്കുമെന്ന് കാണു കയും ചെയ്യും.

ദൈവത്തിന്‍റെ സൃഷ്ടിയെ സംബന്ധിച്ച ഉദ്ദേശ്യം

ദൈവം സൃഷ്ടിച്ച സ്വര്‍ഗവും ഭൂമിയും എപ്പോള്‍ അവസാനിക്കും എന്ന് നമുക്ക് അറിയുവാന്‍ കഴിയുന്നതിനു മുമ്പ് എന്തിന് അവയെ സൃഷ്ടി ച്ചുവെന്ന് നാം മനസിലാക്കണം. ദൈവത്തിന്‍റെ സൃഷ്ടിയിലെ ഉദ്ദേശ്യം തന്‍റെ സ്വരൂപത്താല്‍ സൃഷ്ടിക്കപ്പെട്ടവരും, അവനാല്‍ നിറയപ്പെട്ടവരും, തന്നെ വെളിവാക്കുവാനായി സംഘാതമായി കെട്ടുപണിയപ്പെട്ടവരും, മുഴുഭൂമി യുടെയുംമേല്‍ അവനുവേണ്ടി വാഴുന്നവരും ആയ ഒരു കൂട്ടം ജനം ഉണ്ടാകണം എന്നതാണ് (ഉല്‍പ. 1:26). ഈ സംഘാതമനുഷ്യന്‍ കെട്ടുപണി ചെയ്യപ്പെടാതെ ലോകം അവസാനിക്കില്ല എന്ന് ഇത് നമ്മെ കാണിക്കുന്നു. (എഫെ.4:12). ദൈവം ഇപ്പോഴും ഈ ഉത്തമമായ കലാസൃഷ്ടിയിന്മേല്‍ വേല ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് അതിന്‍റെ ഭാഗമായിത്തീരു വാന്‍ കഴിയും (എഫെ.2:10).

ഭൂമി ഉപയോഗത്താല്‍ നശിക്കുന്നു

പ്രപഞ്ചം അവിശ്വസനീയമാംവിധം പഴക്കമുള്ളതാണ്. നിലവിലുള്ള ഒരു കണക്ക് അനുസരിച്ച് ഏകദേശം 13.8 ലക്ഷം കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്. ദൈവം മനുഷ്യനെ സൃഷ്ടിച്ചതിനു ശേഷം, മനുഷ്യന്‍ ഭൂമിയിലെ വിഭവങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ വിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിച്ചത് നിശ്ചിത തോതിലും ക്രമാതീതമായി ഉയര്‍ന്നതിനാല്‍, അവ ദ്രൂതഗതിയില്‍ കുറഞ്ഞു വരുകയാണ്. നിലവിലുള്ള തോതില്‍ അതിന്‍റെ ഉപയോഗം തുടരുന്നു വെങ്കില്‍, നമ്മുടെ എണ്ണയുടെ കരുതല്‍ ശേഖരം അടുത്ത നൂറ്റാണ്ടോളം നിലനില്ക്കുകയില്ല. ഓസോണ്‍ പാളിയിലെ ദ്വാരങ്ങള്‍ വിചിത്രമായി ഉയരുന്നത് തൊലിയിലെ ക്യാന്‍സറിന് ഇടയാകുന്നു. അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്, അതുകൊണ്ട് പ്രപഞ്ചം കൂടുതല്‍ ചൂടുള്ളതായിത്തീരുകയും, കൂടുതല്‍ വരള്‍ച്ചയോടെയും, തീ മുഖാന്തരവും, വെള്ളപ്പൊക്കം നിമിത്തവും കാലാവസ്ഥാ രീതികള്‍ മാറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റ് അല്ലെങ്കില്‍ കൊടു ങ്കാറ്റ് പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൂടുതലായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. വനം കുറഞ്ഞുകൊണ്ടിരിക്കുന്നു, വന്യജീവികളുടെ ആവാസവ്യവസ്ഥ കുറയുകയും ഓക്സിജന്‍ ഉല്പാദിപ്പിക്കാന്‍ സസ്യങ്ങള്‍ കുറയുകയും ചെയ്യുന്നു.  കോടിക്കണക്കിന് ആളുകള്‍ വസിക്കുന്ന തീര പ്രദേശങ്ങളില്‍ സമുദ്രനിരപ്പ് ഉയരുകയും വ്യാപിക്കുകയും ചെയ്യുന്നു. ജലഭൃതത്തിന്‍റെ (Aquifer) അളവ് കുറയുന്നത് ഏറ്റവും ആവശ്യമുള്ളിടത്ത് ശുദ്ധജലത്തിന്‍റെ കുറവുണ്ടാകുന്നതിന് കാരണമായിത്തീരുന്നു. രാസ ആണവ മാലിന്യങ്ങള്‍ നമ്മുടെ ശുദ്ധജല വിതരണത്തിലേക്കും കടലി ലേക്കും ഒഴുകുന്നു. ഓരോ സെക്കന്‍റിലും വായു മലിനമാക്കപ്പെട്ടുകൊണ്ടി രിക്കുന്നു. ഇത് പല നഗര പ്രദേശങ്ങളിലും കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ലോക ജനസംഖ്യ ഗണ്യമായി വര്‍ധിക്കുകയാണ്. നമ്മുടെ അല്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ ജീവിതകാ ലത്തെ ആവശ്യകതയെക്കാള്‍ അതിജീവിക്കാന്‍ ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുടെയും ആവശ്യകത കൂടിവരുന്നു. ഒരു വലിയ ആണവ ഏറ്റുമുട്ടലെങ്കിലും ഇല്ലാതെ 30 മുതല്‍ 50 വര്‍ഷം വരെയുള്ള കാലയളവിനുള്ളില്‍ ഭൂമി ഇന്നു നാം കാണുന്ന ഗ്രഹത്തിനു തുല്ല്യമാകില്ല. ഒരു നാള്‍ ഭൂമിയുടെ ഉപയോഗം നിലയ്ക്കുകയും, അവ കത്തിക്കുവാ നുള്ള വസ്ത്രംപോലെ ചുരുണ്ടുപോകുകയും ചെയ്യുമെന്ന് വേദപുസ്തകം പറയുന്നു (എബ്രാ.1:10-12;  2 പത്രൊ.3:12).

ലോകാവസാനത്തിലേക്കു നയിക്കുന്ന ദിനങ്ങള്‍

ലോകം എപ്പോള്‍ അവസാനിക്കുമെന്ന് വേദപുസ്തകം പറയുന്നില്ല. നാഴി കയോ ദിവസമോ നാം അറിയുന്നില്ല (മത്താ.25:13), ലോകാവസാന ത്തിലേക്ക് നയിക്കുന്ന ദിനങ്ങള്‍ ഏതു തരത്തിലുള്ളവയാണെന്നതിനെ ക്കുറിച്ച് ഇത് നമ്മോട് പറയുന്നു. അന്ത്യനാളുകളില്‍ യുദ്ധങ്ങളും യുദ്ധശ്രുതികളും ക്ഷാമവും ഭൂകമ്പവും ഉണ്ടാകും (മത്താ.24:6-7). അന്ത്യ നാളുകളില്‍ അധര്‍മ്മം പെരുകും (മത്താ.24:12) ദൈവത്തോടും മറ്റു മനുഷ്യരോടുമുള്ള മനുഷ്യന്‍റെ സ്നേഹം തണുത്തുപോകും (മത്താ.24:12). നിങ്ങളുടെ ജീവിതം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവന ചിന്തയാലും ആ ദിവസം നിങ്ങള്‍ക്കു പെട്ടെന്നു കണിപോലെ വരാതിരി പ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ (ലൂക്കൊ. 21:34). ലോകത്തിന്‍റെ അന്ത്യംവരെ നാല് കുതിരകള്‍ ഓടുന്നതിന്‍റെ ഒരു ചിത്രവും വേദപുസ്തകം നമുക്ക് നല്കുന്നുണ്ട് (വെളി.6:1-8). നാല് കുതിരകള്‍ സുവിശേഷവും, യുദ്ധവും, ക്ഷാമവും, മരണവും ആണ്. ആ ഓട്ടം തുടരുകയും, തീവ്രത പ്രാപിക്കുക പോലും ചെയ്യും. ഇവയൊന്നും മാറിപ്പോകയില്ല, കാര്യങ്ങള്‍ മെച്ചപ്പെടു മെന്ന് നാം പ്രതീക്ഷിക്കുന്നിടത്തോളം, അവ പുരോഗമിക്കില്ല, നശിക്കുകയേ യുള്ളു.

ലോകം അവസാനിക്കുന്ന മാര്‍ഗം

ലോകം എങ്ങനെ അവസാനിക്കുമെന്ന് വേദപുസ്തകം നമ്മോട് പറയുന്നു. ഇവിടെയിതാ ഉയര്‍ത്തിക്കാട്ടുന്ന ചില കാര്യങ്ങള്‍. ലോകാവസാനത്തിനു മുമ്പുള്ള അവസാന ഏഴ് വര്‍ഷങ്ങളെ ഓരോ മൂന്നര വര്‍ഷങ്ങളായി രണ്ട് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. ആദ്യത്തെ മൂന്നര വര്‍ഷം സമാ ധാനപരമായിരിക്കും. ആ കാലയളവിന്‍റെ അന്ത്യഘട്ടത്തില്‍, ജീവനായ തന്‍റെതന്നെ നിറവുള്ള ഒരു സംഘാതമനുഷ്യനെ ഉളവാക്കുന്ന വേല ദൈവം പൂര്‍ത്തീകരിക്കും (വെളി.12:5). ഈ ജനമാണ് ജയാളികള്‍. അവന്‍ അവരെ അപ്പോള്‍ സ്വര്‍ഗത്തിലേക്ക് എടുക്കും. അവിടെ അവര്‍ പിശാ ചായ സാത്താനോട് പടവെട്ടി, അവനെ ഭൂമിയിലേക്ക് തള്ളിയിടും (വെളി.12:9-11; 14:1). അപ്പോള്‍ ഒരു അശുദ്ധാത്മാവ് അന്തിക്രിസ്തു എന്നു വിളിക്കപ്പെട്ട പൈശാചികനായ ഒരുവനിലേക്ക് പ്രവേശിക്കുകയും, സാത്താന്‍  തന്‍റെ അധികാരം അവന് നല്കുകയും ചെയ്തു (വെളി.13:2). ഇത് ലോകത്തിന്‍റെ അവസാനത്തെ മൂന്നര വര്‍ഷത്തില്‍ തുടങ്ങും. വേദപു സ്തകം ഈ കാലഘട്ടത്തെ മഹോപദ്രവകാലം എന്നു വിളിക്കുന്നു (മത്താ.24:11). ഭൂമി ആ കാലത്ത് ആരുംതന്നെ ജീവിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു സ്ഥലമായിരിക്കും (വെളി.3:10). എതിര്‍ക്രിസ്തു മനുഷ്യവംശത്തിന് അത്യധികം ക്ഷതമേല്പിക്കും; അതേ സമയംതന്നെ, അവിടെ പ്രകൃ ത്യാലുള്ളതും അമാനുഷികവുമായ ദുരന്തങ്ങളും ഉണ്ടായിരിക്കും (വെളി. 11:13). അവസാന മൂന്നര വര്‍ഷത്തിന്‍റെ അന്ത്യത്തില്‍, ക്രിസ്തുവും അവന്‍റെ ജയാളികളും അന്തിക്രിസ്തുവിനെയും അവന്‍റെ പടയാളിക ളെയും അര്‍മ്മഗെദോന്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലത്തുവച്ച് നശിപ്പി ക്കുന്നതിനായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരും (16;16;19:13-16;17:14). അപ്പോള്‍ ദൈവത്തിന്‍റെ രാജ്യം ഭൂമിയിലേക്ക് കൊണ്ടുവരുകയും, സാത്താന്‍ ആയിരം വര്‍ഷം തടവിലാക്കപ്പെടുകയും ചെയ്യും (വെളി.20:2). ആയിരം വര്‍ഷത്തിന്‍റെ അവസാനത്തില്‍ സാത്താനെ കുറഞ്ഞ കാലത്തേക്ക് മോചിപ്പിക്കും. ആ സമയം അവന്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടി ക്കുകയും, അപ്പോള്‍ അവനെ തീപ്പൊയ്കയിലേക്ക് എറിഞ്ഞുകളയുകയും ചെയ്യും (വെളി.19:20; 20:10). സാത്താനും അവന്‍റെ കൂട്ടാളികളും എന്നെ ന്നേക്കുമായി ന്യായംവിധിക്കപ്പെടും. എന്നാല്‍ ദൈവത്തിലേക്ക് തിരിയു കയും ദൈവത്താല്‍ നിറയപ്പെടുകയും ചെയ്ത ജനം ദൈവത്തിലും ദൈവത്തോടുകൂടെയും പുതുക്കപ്പെട്ട ഭൂമിയില്‍ നിത്യതയോളം ജീവിക്കും (വെളി.11:15). അവിടെ സന്തോഷവും സമാധാനവും നീതിയും ഉണ്ടാ യിരിക്കും (വെളി.22:3,5). അവിടെ ഇനി കണ്ണുനീരോ, ക്ഷാമമോ, രോഗമോ, കളവോ, അനീതിയോ, മരണമോ ഉണ്ടാകില്ല (വെളി.21:3-4).

മഹോഉപദ്രവകാലത്ത് ലോകത്തിന്‍റെ അന്ത്യത്തില്‍ വരുവാനിരിക്കുന്ന ദുരിതത്തില്‍നിന്നും രക്ഷപ്പെടുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, താങ്കള്‍ ഇന്ന് ദൈവത്തോട് അനുതപിച്ച്, അവനെ സ്വീകരിച്ച് അവന്‍റെ രക്ഷ സ്വീകരി ക്കേണ്ടത് ആവശ്യമാണ് (മത്താ.4:17; എഫെ.5:18-19; യോഹ.10:10). സാത്താന്‍റെ നശിപ്പിക്കലില്‍നിനും ദൈവത്തിന്‍റെ ന്യായവിധിയില്‍നിന്നും രക്ഷപ്പെടുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താഴെ പറയുന്ന പ്രകാരം പ്രാര്‍ഥിക്കുവാന്‍ ഞങ്ങള്‍ താങ്കളെ പ്രോത്സാഹിപ്പിക്കുന്നു:

“കര്‍ത്താവായ യേശുവേ! സാത്താന്‍റെ രാജ്യത്തില്‍നിന്നും ദൈവത്തിന്‍റെ രാജ്യത്തിലേക്ക് എന്നെ മാറ്റണമേ. ഞാന്‍ നിത്യതയോളം നിന്നിലും നിന്നോടുകൂടെയും വസിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്‍റെ ജീവനായി എന്നിലേക്കു വരണമേ. എനിക്ക് ഇപ്പോള്‍ നിന്നെ ആവശ്യമാണ്, അങ്ങനെ എനിക്ക് നിന്‍റെ രക്ഷയിലേക്ക് പ്രവേശിക്കുവാന്‍ കഴിയും”

ദൈവത്തെയും, മനുഷ്യരാശിയെക്കുറിച്ചുള്ള അവന്‍റെ പദ്ധതിയെയും  കുറിച്ച് കൂടുതല്‍ വായിക്കുന്നതിന്, ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശി ക്കുക:

https://www.rhemabooks.org/ml/articles/questions-about-god-man-and-what-is-happening-on-the-earth/

 


മറ്റുള്ളവരുമായി പങ്കുവെയ്ക്കുക